കൊലക്കേസ് പ്രതിയായ എം.എല്‍.എയുടെ കൂടെ വേദി പങ്കിട്ട യോഗി ആദിത്യനാഥ് വിവാദത്തില്‍

ഗോരഖ്പൂര്‍: ഭാര്യയുടെ കൊലപാതകത്തില്‍ അന്വേഷണം നേരിടുന്ന എം.എല്‍.എയുടെ കൂടെ വേദി പങ്കിട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തിലായി.

നോട്ടന്‍വ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര എം.എല്‍.എയായ അമന്‍മണി ത്രിപതിയാണ് വേദിയില്‍ മുഖ്യമന്ത്രിക്ക് സമീപത്തായി ഇരുന്നത്. വേദിയില്‍വെച്ച് യോഗി ആദിത്യനാഥിെന്റ കാല്‍തൊട്ട് വന്ദിച്ച ഇദ്ദേഹം ചടങ്ങിന് ശേഷം മുഖ്യമന്ത്രി പങ്കെടുത്ത ‘ജനത ദര്‍ബാര്‍’ എന്ന പരിപാടിയില്‍ പങ്കെടുത്ത് നിവേദനവും നല്‍കി.

കൊലക്കേസ് പ്രതിയുമായി വേദി പങ്കിട്ട മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമന്‍മണി ത്രിപാഠി(35) മഹാരാജ്ഗഞ്ചിലെ നൗതാന്‍വ മണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ്. അമന്‍മണിയുടെ പിതാവ് അമര്‍മണി ത്രിപാഠി, മുലായം സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

Top