‘കേരളത്തെപ്പറ്റി യോഗി ആദിത്യനാഥ്‌ മനസ്സിലാക്കിയിട്ടില്ല’ – മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെപ്പറ്റി യോഗി ആദിത്യനാഥ് വേണ്ടവിധം മനസ്സിയിലാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

“കേരളം പിന്തുടരുന്നത് യുപി മാതൃകയല്ല. കേരളത്തിലെ അഭ്യസ്തവിദ്യർ നാട് വിടുന്നത് അവരുടെ പ്രാപ്തികൊണ്ടാണ് .കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15 % യുപിയിൽ നിന്നുള്ളവർ ആണ്. അഴിമതി കൂടുതൽ യു പി യിലെന്നു പറഞ്ഞത് അവിടുത്തെ ബിജെപി എംഎൽഎ ആണ്.അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി. ”

യു പി യിലെ വർഗീയ ലഹളകളും അതിക്രമങ്ങളും ലോകത്ത് എവിടെയും നടക്കാത്തതെന്നും മുഖ്യമന്ത്രി.കോവിഡ് കണക്കുകൾ നിരത്തിയും യുപി മുഖ്യമന്ത്രിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷ ഭാഷയിൽ മറുപടി കൊടുത്തു.

 

 

 

 

Top