പൊതുജനസേവനത്തേക്കാള്‍ വലുതല്ല ഒരു മതവുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: പൊതുജനസേവനത്തേക്കാള്‍ വലുതല്ല ഒരു മതവുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നന്നായി പരിഹരിക്കാന്‍ അവരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങള്‍ എന്നുമോര്‍ക്കുമെന്നും, താന്‍ ദിവസം 18 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും യോഗി അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലിലേക്ക് വരുന്ന മിക്ക പരാതികളും വായിക്കാതെയാണ് പരിഹരിച്ചുവെന്ന് രേഖപ്പെടുത്തുന്നതെന്നും മിക്ക ജീവനക്കാരും സമയത്തിന് ഓഫീസില്‍ വരാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top