ബാബറി കേസ്; സത്യം വിജയിച്ചെന്ന് യോഗി, വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്‌നാഥ് സിംഗ്

ലഖ്‌നൗ; ബാബറി മസ്ജിദ് കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. വൈകിയാണെങ്കിലും നീതി നടപ്പായെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. സത്യം വിജയിച്ചുവെന്നായിരുന്നു യോഗി ആദിന്യനാഥിന്റെ പ്രതികരണം.

സന്യാസിമാര്‍, ബിജെപി നേതാക്കള്‍, വിശ്വ ഹിന്ദു പരിഷത്തുമായി (വിഎച്ച്പി) ബന്ധപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ തുടങ്ങി നിരവധി സാമൂഹിക സംഘടനകളെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്നത് വിധിയിലൂടെ വ്യക്തമായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Top