ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മണുമായി കൂടിക്കാഴ്ച നടത്തും. ഹോര്‍ട്ടികള്‍ച്ചറുമായി ബന്ധപ്പെട്ടായിരിക്കും ഇരുവരുടെയും ചര്‍ച്ച. പ്രതിരോധ മേഖലയിലെ സുരക്ഷ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയേക്കും.
ഡാനിയല്‍ കാര്‍മണിന്റെ ഓഫീസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. തുടര്‍ന്ന് വൈകീട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിക്കും.