യോഗിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; മാധ്യമ പ്രവര്‍ത്തകന് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി; യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയ്ക്ക് ജാമ്യം അനുവദിച്ചു. ലക്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുദിച്ചത്.

ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. കൂടാതെ ജാമ്യത്തുകയായി നാല്‍പതിനായിരം രൂപ കെട്ടിവയ്ക്കണം. പ്രശാന്തിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നും സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു.

പ്രശാന്തിനെ അറസ്റ്റ് ചെയ്ത നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് ഇന്നലെ വിമര്‍ശിച്ചത്. കേസ് എടുക്കാവുന്ന കുറ്റമാണ് കാനോജിയ ചെയ്തത് എങ്കിലും അറസ്റ്റ് എന്തിന് എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.

Top