പശുക്കളുടെ കൂട്ടമരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് യോഗി ആദിത്യനാഥ്

yogi

അലഹബാദ്: പശുക്കളുടെ കൂട്ടമരണത്തെ തുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോവധ നിരോധന നിയമ പ്രകാരമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

അയോധ്യ മുന്‍സിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്മെന്റ് ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് ഓഫീസര്‍, ഡപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസര്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് നടപടി.

മിര്‍സപുര്‍ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.എ.കെ.സിംഗ്, നഗര്‍ പാലിക എക്‌സിക്യുട്ടീവ് ഓഫീസര്‍ മുകേഷ് കുമാര്‍, മുന്‍സിപ്പാലിറ്റി സിറ്റി എഞ്ചിനീയര്‍ രാംജി ഉപാദ്ധ്യായ് എന്നിവരെയും സസ്‌പെന്റ് ചെയ്തു.

പശുക്കള്‍ക്ക് കാലിത്തീറ്റ ഒരുക്കുന്നതും വൈദ്യസുരക്ഷ നല്‍കുന്നതും തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ ക്രിമിനല്‍ കേസ് ചുമത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Top