യോഗിയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; കനോജിയയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ആദ്യം അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

യോഗിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നും അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Top