യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

yogi-new

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ച് ആക്ഷേപിച്ചതടക്കമുള്ള ട്വീറ്റുകളാണ് നീക്കം ചെയ്യ്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ട്വിറ്ററിലുടെ സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ ട്വിറ്ററിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. യോഗിയുടെ വൈറസ് പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

Top