യോഗ ലോകത്തെ ഒന്നിപ്പിക്കും; ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യാന്തര യോഗാ ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗാദിനം ഐക്യത്തിന്റേതെന്നു പറഞ്ഞ പ്രധാനമന്ത്രി കോവിഡ് കാലത്ത് വീടിനകത്ത് യോഗ ശീലിക്കാന്‍ ആഹ്വാനം ചെയ്തു. പ്രതിരോധശേഷി കൂട്ടാനും സൗഖ്യത്തിനും യോഗ ഉപകരിക്കും. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ യോഗയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top