ആധുനിക യോഗയെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് എത്തിക്കും; നരേന്ദ്രമോദി

റാഞ്ചി: യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര യോഗാദിനത്തിന്റെ അഞ്ചാം പതിപ്പ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുപ്പതിനായിരത്തോളം വരുന്ന ആള്‍ക്കൂട്ടത്തിന്റെ യോഗയ്ക്കു മോദി നേതൃത്വം നല്‍കി. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെയും ആദിവാസികളുടെയും കൂടി ജീവിതത്തിന്റെ അവിഭാജ്യഘടകമായി യോഗ മാറണമെന്നും ആധുനിക യോഗയെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളുടയേും സാധാരണക്കാരന്റേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങള്‍ക്കൊണ്ട് കൂടുതല്‍ കഷ്ടപ്പെടുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവധ വിഭാഗങ്ങളില്‍ ഇന്ന് യോഗാ ദിനം ആചരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് യോഗ. യോഗ ഏവരുടെയും ജീവിതശൈലിയുടെ ഭാഗമാവണം. സമാധാനത്തിനും പുരോഗതിക്കും മൈത്രിക്കും യോഗ എന്നതാവണം പ്രതിജ്ഞ എന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ മോദിയോടൊപ്പം യോഗാദിനത്തില്‍ പങ്കുചേര്‍ന്നു. 30,000 പേരാണ് റാഞ്ചിയിലെ പ്രധാനമന്ത്രയുടെ; മാത്രം പരിപാടിയില്‍ പങ്കെടുത്ത് യോഗാഭ്യാസങ്ങള്‍ അവതരിപ്പിച്ചത്.

Top