‘യോഗ മതപരമായ ചടങ്ങല്ല’; ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ഒരു മതപരമായ ചടങ്ങല്ലെന്നും, ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും യോഗയെ കുറച്ച് ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടെന്നും ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top