കൊവിഡിനെതിരെ യോഗ കവചമാകും; യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കൊവിഡ് മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും കൊവിഡിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.  മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗ ഫോര്‍ വെല്‍നസ് എന്നതാണ് ഈ വര്‍ഷത്തെ തീം.

‘യോഗ പ്രതീക്ഷയുടെ കിരണമാണ്. കൊവിഡിനെതിരെ ആരോഗ്യത്തിന്റെ കവചമായി യോഗ മാറിയിരിക്കുന്നു. രോഗത്തിന്റെ വേരിലേക്ക് കടന്നുചെന്നാണ് രോഗത്ത ചികിത്സിക്കേണ്ടത്. യോഗയെ നാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി മഹാമാരിയോട് പൊരുതണം. ലക്ഷക്കണക്കിന് പേരാണ് യോഗയിലേക്കെത്തിയത്.

യോഗ ദിനത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യവും ഉന്നമനവും നേര്‍ന്ന പ്രധാനമന്ത്രി അദൃശ്യനായ ശത്രുവിനോടാണ് രാജ്യം പോരാടുന്നതെന്ന് ഓര്‍മിപ്പിച്ചു. ഓരോ കുടുംബവും ആരോഗ്യമുള്ളതാവണം, നെഗറ്റിവിറ്റിയെ പ്രതിരോധിക്കാന്‍ യോഗയ്ക്ക് കഴിയും. ഒപ്പം പ്രതികൂലാവസ്ഥയെ ക്രിയാത്മക അവസ്ഥയാക്കാന്‍ കഴിയുമെന്നും’ അദ്ദേഹം പറഞ്ഞു.

Top