കൊലമാവു കോകിലക്കു ശേഷം ഹൊറര്‍ മൂവി ലിസയുമായി യോഗി ബാബു

യന്‍താരയുടെ കൂടെ അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ്‌ യോഗി ബാബു. യോഗി ബാബവും അഞ്ജലിയും ഒന്നിക്കുന്ന ചിത്രമാണ് ലിസാ.

യോഗി ബാബുവിനൊപ്പം അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നു. കേന്ദ്രകഥാപാത്രമായ ലിസയായി അഞ്ജലിയാണ് അഭിനയിക്കുന്നത്. സിനിമ ഒരു ഹൊറര്‍ മൂഡിലുള്ളതാണ്. രാജു വിശ്വനാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊഡ്യൂസര്‍ പി.മുത്തയ്യയാണ്.

Lisaa-Movie-Posters

ഇന്ത്യയിലെ ആദ്യ 3D സ്റ്റീരിയോസ്‌കോപിക് സിനിമ എന്ന പ്രത്യേകതയുമായാണ് ലിസ എത്തുന്നത്.തമിഴിലും തെലുങ്കിലും ഷൂട്ട് ചെയ്യുന്ന സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യും. മൈം ഗോപി,മകരാന്ത് ദേശ്പാണ്ഡെ,സാം ജോണിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുക്കയാണ് അണിയറ പ്രവര്‍ത്തകര്‍.

Top