അയ്യപ്പ സന്നിധിയിൽ ഗാന ഗന്ധർവ്വൻ ഹരിവരാസനം പാടി . .

ശബരിമല: ദര്‍ശനത്തിനായി ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസ് ശബരിമലയില്‍.

രാവിലെ എട്ട് മണിയോടെ പമ്പയിലെത്തി ഗണപതിയെ തൊഴുത യേശുദാസ് പത്ത് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്.

ഭാര്യ പ്രഭയോടൊപ്പമാണ് അദ്ദേഹം അയ്യപ്പദര്‍ശനത്തിനെത്തിയത്. പ്രഭാ യേശുദാസിന്റെ കന്നി ശബരിമല യാത്രയാണിത്.

സകല ആചാരങ്ങളും പാലിച്ച് നാളികേരമുടച്ച് പതിനെട്ട് പടികളും ചവിട്ടി സോപാനത്തേക്ക് കടന്ന ദമ്പതികള്‍ അയ്യപ്പനെ ദര്‍ശിച്ചു.

മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഭസ്മവും സ്വീകരിച്ച ശേഷം മാളികപ്പുറത്തേക്ക് പോയ ഇരുവരും മലദൈവങ്ങളെ തൊഴുത ശേഷം പുള്ളുവന്‍ പാട്ട് കേള്‍ക്കാനും സമയം കണ്ടെത്തി.

രാത്രി പത്ത് മണിക്ക് ‘ഹരിവരാസനം’ ചൊല്ലി നടയടച്ച ശേഷമാണ് ഇരുവരും തിരിച്ച് മടങ്ങിയത്.

Top