കിണർ ചിത്രത്തിലൂടെ എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും വീണ്ടും ഒന്നിക്കുന്നു

Kj yesudas,

പ്രേക്ഷകരുടെ പ്രിയ ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും വീണ്ടും ഒന്നിക്കുന്നു. തമിഴ്​ ചിത്രം ദളപതിയിലെ ‘കാട്ടുക്കുയിലെ’ എന്ന ഗാനത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എം.എ നിഷാദ്​ സംവിധാനം ചെയ്യുന്ന കിണർ എന്ന ചിത്രത്തിലാണ്​ ഇരുവരും ഒരുമിച്ച്​ പാടുന്നത്.

എം. ജയചന്ദ്രൻ സംഗീതം നൽകുന്ന ഗാനത്തിന്​ വരികളെഴുതിയത്​ ഹരിനാരായണനും പളനി ഭാരതിയുമാണ്. മലയാളവും, തമിഴും കലർന്ന വരികളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. തമിഴിൽ കെണി എന്ന പേരിലെത്തുന്ന ചിത്രം ഇൗ മാസം 23ന്​ പ്രദർശനത്തിനെത്തും.

Top