‘അതെ..അതെ…അതെ’; അഭിമുഖം നടത്തുന്നയാളുടെ ചോദ്യം നിര്‍ത്താന്‍ വേണ്ടിയാണെന്ന് ഫഹദ് ഫാസിൽ

ലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് ആവർത്തനം പോലെ ”അതെ, അതെ, അതെ” എന്ന് മറുപടി പറയുന്നത് മലയാളി ട്രോളന്മാർ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷമാക്കിയിരുന്നു. എന്നാൽ അങ്ങനെ പറയുന്നത് മറുപടിയായി മാത്രമല്ല മറിച്ച് മറ്റൊരു കാരണം കൂടിയുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് താരം. ബിഹൈന്‍ഡ് വുഡ്സ് ഐസിന് ന‍ല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ വിശദീകരണം.

‘അതെ..അതെ…അതെ’ എന്ന മറുപടി അഭിമുഖം നടത്തുന്നയാളുടെ ചോദ്യം നിര്‍ത്താന്‍ വേണ്ടിയാണ് എന്നാണ് താരം പറയുന്നത്. കുറേ നേരം അങ്ങനെ പറയുമെന്നും അതോടെ ആ ചോദ്യം ഇല്ലാതെയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഫഹദ് പറയുന്നു. ഒരുപാട് നേരം അതെ അതെയെന്ന് പറഞ്ഞിട്ട്, ‘ആ പറയൂ..’ എന്ന് അവതാരകൻ പറയും. ഞാനിത്രയും നേരം അതെ അതെയെന്ന് പറഞ്ഞത് പിന്നെ എന്തിനാണെന്ന് തോന്നി പോകുമെന്നും ഫഹദ് വിശദീകരിച്ചു. സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ഫഹദിന്റെ ”അതെ, അതെ” ട്രോൾ ഏറ്റെടുത്തുകഴിഞ്ഞു.

Top