യെസ് ബാങ്കിന്റെ ഓഹരികള്‍ 20 ശതമാനം ഉയര്‍ന്നു

മുംബൈ: യെസ് ബാങ്കിന്റെ ഓഹരികള്‍ വ്യാഴാഴ്ച 20 ശതമാനം ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിക്കാത്ത അറ്റാദായം പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് ഓഹരി വില ഉയര്‍ന്നത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2,629 കോടി ലാഭമാണ് ബാങ്ക് നേടിയത്. കഴിഞ്ഞവര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ 1,507 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

ഈ വര്‍ഷം ഇതുവരെ 39.40 ശതമാനം ഓഹരി ഇടിഞ്ഞെങ്കിലും ഏപ്രിലില്‍ 24.28 ശതമാനമാണ് വര്‍ധനയുണ്ടായത്. എന്നിരുന്നാലും എക്കാലത്തെയും ഉയര്‍ന്നവിലയായ 404 രൂപയില്‍നിന്ന് 92.98ശതമാനം താഴ്ന്നാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

2018 ഓഗസ്റ്റ് 20നാണ് ഓഹരി വില ഉയര്‍ന്ന നിലവാരത്തിലെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ യെസ് ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ശ്രമം ആരംഭിച്ചത് മാര്‍ച്ച് 13നാണ്.

Top