ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് അറബ് രാജ്യമായ യമനും

സനാ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു തൊട്ടുപിന്നാലെ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് യമന്‍ അധികൃതര്‍.

അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ സ്വീകരിച്ച കടുത്ത നിലപാടിന് പിന്തുണയറിയിച്ചുകൊണ്ടാണ് യമന്റെ തീരുമാനം. ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത സംവിധാനങ്ങളും റദ്ദാക്കുമെന്നും യമന്‍ അധികൃതര്‍ അറിയിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്.

ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത സംവിധാനങ്ങളും രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റിയാദില്‍ അറബ് ഇസ്‌ലാമിക് അമേരിക്കന്‍ ഉച്ചകോടി നടന്ന് ഒരാഴ്ച പിന്നിടുമ്പോഴേക്കാണ് ഖത്തറിനതിരെ കടുത്ത നിലപാടുകളുമായി അയല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്.

അതേസമയം, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തങ്ങളെ ബാധിക്കില്ലെന്നു ഖത്തര്‍ അധികൃതര്‍ അറിയിച്ചു.

Top