വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി

മനിലെ ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി സഖ്യസേന. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടയുതിര്‍ത്തിരുന്നു.

ഈ മാസം സ്വീഡനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൊവ്വാഴ്ച അര്‍ധ രാത്രിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും ഇരു കൂട്ടരും ആരോപിച്ചു. ഇതിന് പിന്നാലെയാണ് സൗദി സഖ്യസേനാ മുന്നറിയിപ്പ് നല്‍കിയത്.

അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് മുന്നോടിയായാണ് എല്ലാ കക്ഷികളും വെടിനിര്‍ത്തലിന് സന്നദ്ധമായത്. നിലവിലെ സാഹചര്യം രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് അനുകൂലമാണ്. ഏതെങ്കിലുമൊരു കക്ഷി കരാര്‍ ലംഘിച്ചാല്‍ വരാനിരിക്കുന്ന ചര്‍ച്ച പൊളിയും. മേഖലയില്‍ യുഎന്‍ നിരീക്ഷണം വേണമെന്ന് യമന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടിരുന്നു. ഇതേതുടന്‍ന്ന് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

Top