സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായിവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂതി മലീഷൃകള്‍ സൗദിയിലെ ജിസാന്‍, ഖമീസ് മുഷൈത്ത് എന്നീ ജനവാസ കേന്ദങ്ങള്‍ ലക്ഷൃമാക്കി വിക്ഷേപിച്ച ഡ്രോണുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖൃസേന തകര്‍ത്തതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. സഖൃ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ചാണ് എസ്പിഎ ഇക്കാരൃം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനാണ് ഇതിനുപിന്നില്‍ പ്രവൃത്തിക്കുന്നതെന്നും കേണല്‍ അല്‍ മാലികി അറിയിച്ചു.

Top