യെമനിൽ വെള്ളപ്പൊക്കം; നാല് മരണം

സനാ: യെമനിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം. യെമന്‍റെ കിഴക്കൻ പ്രവിശ്യയായ ഹദ്രാമൗത്തിയിലാണ് കനത്ത മഴ കൂടുതല്‍ അപകടം ശൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാ. മൂന്ന് വീടുകൾ തകർന്ന് വീണു.

വെള്ളപ്പൊക്കത്തെ തുടർന്ന് ധാരാളം ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടറുകൾ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

Top