യമന്‍ തീരത്ത് അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്

boat-accident

യമന്‍: ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് തെക്കന്‍ പ്രവിശ്യയായ ഷബ്വയില്‍ മുങ്ങിയതായി യമന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

സോമാലിയയിലെ ബോസസോവ തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടില്‍ 160 പേരാണ് ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 100 സോമാലിയക്കാരും, 60 എത്യോപ്യക്കാരും ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതരും ആദിവാസി നേതാക്കളും വ്യക്തമാക്കി.

യമനില്‍ നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ എളുപ്പമാണെന്ന് വ്യാമോഹിച്ചാണ് നിരവധി അഭയാര്‍ത്ഥികള്‍ യമനിലേക്ക് എത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഏതോപ്യയിലും സൊമാലിയയിലും നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നത്.

Top