യമനിലെ വിവിധ ഭാഗങ്ങളില്‍ കോളറ ഭീഷണി;നിരവധിപേര്‍ക്ക് രോഗം സ്ഥീരികരിച്ചു

യമന്‍: ഹുദൈദയില്‍ സൈന്യവും ഹൂതികളും തമ്മില്‍ ഏറ്റുമുട്ടല്‍ കനത്തതോടെ യമന്റെ വിവിധ ഭാഗങ്ങള്‍ കോളറ ഭീതിയിലേക്ക്. ഹുദൈദയില്‍ ഹൂതികളുമായി ഏറ്റുമുട്ടല്‍ തുടങ്ങിയപ്പോള്‍ ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുടിവെള്ളപ്രശ്‌നം.
ഏറ്റുമുട്ടല്‍ തുടങ്ങിയാല്‍ കുടിവെള്ള വിതരണം താളം തെറ്റുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അത് പ്രകടമാകുന്നതായാണ് ഹുദൈദയിലെയും പരിസര ഗ്രാമങ്ങളിലേയും ഇപ്പോഴത്തെ സ്ഥിതികള്‍. കുടിവെള്ളം ലഭിക്കാതായതോടെ ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥയാണ്.

yamen-2

നൂറ് കണക്കിനാളുകള്‍ക്ക് കോളറ ബാധിച്ചെന്ന് ആരോഗ്യവിഭാഗം സ്ഥീരീകരിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. ജലത്തിന്റെ ലഭ്യത കുറഞ്ഞാല്‍ , വളരെ വേഗത്തില്‍ തന്നെ കോളറ പടര്‍ന്ന് പിടിക്കുമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോശമായ സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ 2500 പേരെ ഏങ്കിലും കോളറ ബാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. യമനിലെ ജനങ്ങള്‍ക്ക് പോഷകാഹാരകുറവ് ഉണ്ടെന്ന് യു എന്‍ മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ലിസ ഗ്രാന്‍ഡേ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

yemen-4

നേരത്തെ കോളറ പടര്‍ന്ന് യമനില്‍ നൂറുകണക്കിന് പേര്‍ മരിക്കുകയും ദുരിതത്തിലാവുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ പോലും പല ഭാഗത്തേക്കും എത്തിച്ചേര്‍ന്നിട്ടില്ല.

Top