yeman-migrants

ജനീവ: യെമനില്‍ നിന്ന് 127 സൊമാലിയക്കാരെ ഒഴിപ്പിച്ചു. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനാണ് ഇവരെ ഒഴിപ്പിച്ചത്. ബെര്‍ബെറയില്‍ നിന്ന് ബോട്ടുമാര്‍ഗമാണ് ഇവര്‍ യെമനിലെത്തിയത്.

യെമനില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന 2,500ലേറെ വരുന്ന ആളുകളെ ഒഴിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇത്.

ഏഴുമാസത്തിനുള്ളില്‍ മുഴുവന്‍ പേരെയും ഇവിടെ നിന്ന് ഒഴിപ്പിക്കുമെന്നാണ് വിവരം. ഒഴിപ്പിക്കുന്നവരെ വ്യോമമാര്‍ഗം മൊഗാദിഷുവിലേക്കും കടല്‍മാര്‍ഗം ബെര്‍ബെറയിലേക്കുമാണ് എത്തിക്കുന്നത്.

Top