സംസ്ഥാനത്ത് ഇന്നും മഴ തുടരും ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഇന്നലെ മുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെളളക്കെട്ട് രൂപപ്പെട്ടത്. നഗരത്തില്‍ ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ രാത്രിമുഴുവന്‍ തുടര്‍ന്നു. കഴിഞ്ഞ മഴയില്‍ ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരത്തില്‍ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ പദ്ധതി നടപ്പിലാക്കിയിരുന്നു.

Top