സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് തുലാവർഷം എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top