സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി : സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം നാല് വരെയാണ് സംസ്ഥാനത്ത് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് കോല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ബംഗാള്‍ – ഒഡീഷ തീരത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളിലെ കണ്‍ട്രോള്‍ റൂം താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം വിലയിരുത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിൽ തടസമില്ല.

ആഗസ്റ്റ് 31-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ,
സെപ്റ്റംബർ 1– കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
സെപ്റ്റംബർ 2– ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർഗോഡ്
സെപ്റ്റംബർ 3– ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
സെപ്റ്റംബർ 4– കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ

Top