സംസ്ഥാനത്ത് പരക്കെ മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥനത്ത് കാലവര്‍ഷം ശക്തമാകുന്നു.വയനാടും കാസര്‍കോടും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുളള മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ബാധകമാണ്.

കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയൊപ്പൊന്നുമില്ല.

അതേസമയം നാളെ വൈകിട്ടോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ശക്തമായാല്‍ സംസ്ഥാനത്ത് കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തള്ളിക്കളയുന്നില്ല.

Top