മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ നടപടി; മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് യെദിയൂരപ്പ

b s yedyurappa

ബെംഗലുരു: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലകളില്‍ ബയോ മെഡിക്കല്‍, ബയോ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ.

മൈസൂരു, കൊഡഗു, ചാമരാജനഗര്‍ തുടങ്ങി കേരള അതിര്‍ത്തിയിലുള്ള ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വലിച്ചെറിയുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കേരളാ മുഖ്യമന്ത്രി നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കേരളത്തില്‍ നിന്നുള്ള വ്യക്തികളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നടപടിയെടുത്തുവെന്നും ഇതിനായി അതത് ജില്ലകളിലെ പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

കൂടാതെ ജാഗറി യൂണിറ്റുകള്‍ ഈ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് തടയാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top