മോദിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് യെദിയൂരപ്പ ;റീട്വീറ്റ് ചെയ്ത പ്രതിരോധ വക്താവ് വിവാദത്തില്‍

narendra modi and amith sha

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദിപറഞ്ഞുകൊണ്ടുള്ള കര്‍ണാടക ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത പ്രതിരോധ വക്താവ് വിവാദത്തില്‍. സ്വര്‍ണശ്രീ റാവു രാജശേഖറാണ് നിലവില്‍ പ്രതിരോധവക്താവ്.

പ്രതിരോധമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍, സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ അറിയിക്കുന്നതിനായാണ് പ്രതിരോധ വക്താവിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇക്കുറി ഇത് ബിജെപിക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു.

ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റ് ചര്‍ച്ചയായതോടെ പ്രതിരോധ വക്താവ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. 1997 ബാച്ച് ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ് ഓഫീസറാണ് അദ്ദേഹം.

Top