സംഭാഷണവും പുറത്ത്, ജനാധിപത്യത്തിൽ ‘കത്രിക’ വച്ചത് മുഖ്യമന്ത്രി നേരിട്ട് ?

yedd

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ നിയമനടപടികള്‍ പുരോഗമിക്കവേ യെദിയൂരപ്പയുടെ മകനെതിരെ ഗുരുതര ആരോപമണവുമായി കോണ്‍ഗ്രസ് രംഗത്ത്. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് 15 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

കൂടാതെ മുഖ്യമന്ത്രി യെദ്യൂരപ്പയും പണം വാഗ്ദാനം ചെയ്‌തെന്ന അവകാശവാദത്തോടെ കോണ്‍ഗ്രസ് ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ടു. കോണ്‍ഗ്രസ് എംഎല്‍എ ബിസി പാട്ടീലിനോടാണ് സംസാരിക്കുന്നത്. താന്‍ കൊച്ചിയിലേക്ക് പോകുകയാണെന്ന് പാട്ടീല്‍ പറയുമ്പോള്‍ തിരിച്ചു വന്നാല്‍ മന്ത്രിസ്ഥാനം തരാമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. തന്റെ കൂടെ 3 എംഎല്‍എമാര്‍ ഉണ്ടെന്നും പാട്ടീല്‍ പറയുന്നുണ്ട്.

അതേസമയം, സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എംഎല്‍എമാരെയാണ് ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്.

Top