ബി.ജെ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിലച്ചതായി ആരോപണം; കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് പരാതി നല്‍കി. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചതായി ആരോപിച്ചും, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി കുറിപ്പ് സമര്‍പ്പിച്ചിരിക്കുന്നത്.

”എല്ലാ മന്ത്രിമാരും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്ന തിരക്കിലാണെന്നും അവരുടേതായ പ്രദേശങ്ങളിലെയും ഒഫീസിലെയും പ്രശ്‌നങ്ങള്‍ മാത്രം പരിശോധിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഗവര്‍ണര്‍ ഓഫീസിലേക്ക് പരാതി നല്‍കിയിട്ടുണ്ട്,” കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് പറഞ്ഞു.

നിയമസഭാ മണ്ഡലങ്ങളില്‍ 17 എണ്ണത്തില്‍ 15 എണ്ണത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന് നടക്കും. അതില്‍ മസ്‌കി, രാജരാജേശ്വരി എന്നീ രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഹുലിമാവ് തടാകത്തിനു വേണ്ടി ബാംഗ്ലൂര്‍ ജലവിതരണ ബോര്‍ഡിനെതിരെ (ബിഡബ്ല്യുഎസ്എസ്ബി) കര്‍ശന നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹുലിമാവ് തടാകത്തിന്റെ ചുവര് പൊളിക്കാന്‍ ബിബിഎംപി യുടെ ഡെപ്യൂട്ടി മേയറായ രാം മോഹന്‍രാജ് ചില ബിബിഎംപി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരുന്നതിനാല്‍ ഇത് ആ പ്രദേശത്തിലെ 2000 ഓളം വീടുകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെടാന്‍ കാരണമായി എന്നും അദ്ധേഹം പറഞ്ഞു.

Top