യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ചു

YEDHURAPPA

ബംഗളൂരു:ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ ക്ഷണിച്ചെന്നും യെദിയൂരപ്പ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്. ബിജെപി സംസ്ഥാന വക്താവും മുന്‍ മന്ത്രിയുമായ സുരേഷ് കുമാറാണ് ട്വീറ്റ് ചെയ്തത്.

സത്യപ്രതിജ്ഞാ അറിയിപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നല്‍കിയിരുന്നുവെങ്കിലും ഇതും പിന്നീട് പിന്‍വലിച്ചു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചെന്നറിഞ്ഞതോടെ കോണ്‍ഗ്രസ്് നിയമ നടപടിക്കാരുങ്ങുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം തങ്ങള്‍ക്ക് നിഷേധിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരും ഒരു സ്വതന്ത്രനുമുള്‍പ്പെടെ 106 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു പേരുടെ പിന്തുണകൂടി ആവശ്യമാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എംഎല്‍എമാരുടെ പിന്തുണക്കത്തുകള്‍ ഇരുകൂട്ടരും ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇന്ന് രാവിലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ യെദിയൂരപ്പയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.

Top