ശിക്കാരിപുരയില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിജയിച്ചു

yd

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വിജയം. ശിക്കാരിപുരയില്‍ 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.ബി മതലേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 113 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് 62 സീറ്റില്‍ ഒതുങ്ങി. ജനതാദള്‍ എസ് 44 സീറ്റുമായി ശക്തി തെളിയിച്ചു.

Top