യെദ്യൂരിയപ്പ അധികകാലം മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല; ബിജെപി നേതാവ്

Yeddyurappa

ബംഗളൂരു: യെദ്യൂരിയപ്പ അധികകാലം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും അദ്ദേഹത്തെ മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ബസനഗൗഡ യെത്‌നാല്‍. യെദ്യൂരിയപ്പയ്ക്ക് പകരം ഉത്തര കര്‍ണാടകയില്‍ നിന്നുള്ള ഒരു നേതാവായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര കര്‍ണാടക മേഖലയില്‍ നിന്നായതിനാല്‍ അടുത്ത മുഖ്യമന്ത്രിയും ഇവിടെ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

77-കാരനായ യെദ്യൂരിയപ്പയെ മാറ്റി ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള മറ്റൊരാളെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബിജെപി നേതൃത്വത്തിനിടയില്‍ ശക്തമാണ്. അതേസമയം കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ മുന്നില്‍ നിന്ന യെദ്യൂരിയപ്പയെ മുഖ്യമന്ത്രി കസേരയില്‍ നിന്നും മാറ്റിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതം കേന്ദ്ര നേതൃത്വത്തിനും ബോധ്യമുണ്ട്. യെദ്യൂരിയപ്പ മകനെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ബിജെപി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

Top