സംസ്ഥാന ബിജെപിയില്‍ നേതൃത്വ പ്രശ്‌നമില്ല, എല്ലാവരും ഒറ്റക്കെട്ടെന്ന് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ നേതൃത്വ പ്രശ്‌നമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ഒന്നോ രണ്ടോ എം.എല്‍.എമാര്‍ അതൃപ്തരായിരിക്കാം. അവരോട് പാര്‍ട്ടി സംസാരിക്കും. പാര്‍ട്ടി എം.എല്‍.എമാരുമായും എം.പിമാരുമായും അരുണ്‍ സിങ് സംസാരിക്കുമെന്നും അദ്ദേഹം എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നും രണ്ടോ മൂന്നോ ദിവസം ഇവിടെയുണ്ടാകുമെന്നും താനും അദ്ദേഹവുമായി സഹകരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

യെദിയൂരപ്പയെ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ബി.ജെ.പിയില്‍ കലഹം രൂക്ഷമായിരിക്കെ അനുനയത്തിനായി കര്‍ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ബുധനാഴ്ച ബംഗളൂരുവിലെത്തുന്നതിനിടെയാണ് യെദിയൂരപ്പയുടെ പ്രതികരണം.

Top