നാടകീയ രംഗങ്ങള്‍ക്ക് അവസാനം; രാജ്ഭവനിലെത്തി യെദിയൂരപ്പ രാജിക്കത്ത് കൈമാറി

Yeddyurappa

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ സംഭവ വികാസങ്ങളുടെ അവസാനമെന്നോണം യെദിയൂരപ്പ രാജിക്കത്ത് കൈമാറി. രാജ്ഭവനിലെത്തി യെദിയൂരപ്പ ഗവര്‍ണര്‍ക്കാണ് രാജിക്കത്ത് കൈമാറിയത്‌. ഇത് മൂന്നാം തവണയാണ് കാലാവധി തികയാതെ യെദിയൂരപ്പ രാജിവെക്കുന്നത്.

വിശ്വാസവോട്ട് നേരിടാതെയായിരുന്നു യെദിയൂരപ്പ രാജിവെച്ചൊഴിഞ്ഞത്. 55 മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. രാജിക്കത്ത് കൈമാറുന്നതിന് യെദിയൂരപ്പ രാജ്ഭവനിലേയ്ക്ക് പുറപ്പെട്ടു.

ദേശീയഗാനത്തിടെ യെദിയൂരപ്പ വിധാനസൗദയില്‍ നിന്നും ഇറങ്ങി പോയിരുന്നു. യെദിയൂരപ്പയ്‌ക്കൊപ്പം ബിജെപി എംഎല്‍എമാരും ഇറങ്ങി പോയി.

Top