ബംഗളൂരു: എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് യെദിയൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്സ്. യെദിയൂരപ്പക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അഴിമതി വിരുദ്ധ ബ്യൂറോക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പരാതിയുമായി യെദിയൂരപ്പയും രംഗത്തെത്തി. വിജയപുര ജില്ലയിലെ ബാഗേവാടിയില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് യെദിയൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സിനെ സഹായിക്കുന്ന വിധത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്നും യെദിയൂരപ്പ കുറ്റപ്പെടുത്തി. എന്നാല്‍ വിവിപാറ്റ് യന്ത്രങ്ങള്‍ കണ്ടെടുത്തെന്ന ആരോപണം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് ചില പെട്ടികള്‍ മാത്രമാണ് കിട്ടിയതെന്നും, ഇത് കര്‍ണാടകത്തില്‍ ഉപയോഗിച്ചതല്ലെന്നും കമ്മീഷന്‍ അറിയിച്ചു.