Yeddyurappa acquitted in 40 crore bribery case

yeddyurappa

ബെംഗളൂരു: ഇരുമ്പയിര് ഖനന അഴിമതി കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബെഗളുരു സി.ബി.ഐ കോടതി വെറുതെവിട്ടു.

യെദ്യൂരപ്പയെ കൂടാതെ രണ്ട് മക്കള്‍, മരുമകന്‍, ജെ.എസ്.ഡബ്ലിയു ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടു.

ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരെ കോടതി വെറുതെ വിട്ടത്.

2010ലാണ് കേസിനാസ്പദമായ ആരോപണം ഉയരുന്നത്. ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രേരണാ ട്രസ്റ്റിന് 40 കോടിയുടെ നേട്ടമുണ്ടായി എന്നതാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്.

216 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

കേസില്‍ 2011 ല്‍ ജയിലിലായ യെദ്യൂരപ്പ മൂന്ന് ആഴ്ചക്കകം ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു.

.

Top