തന്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു-കമൽ ഹാസൻ

kamalhassan

ചെന്നൈ: സിപിഐഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡന്റ്‌ കമൽ ഹാസൻ. തന്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടെന്നും സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കിയെന്നും കമൽ ഹാസൻ പറഞ്ഞു.പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കമൽ ഹാസന്റെ ആരോപണം.

“പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്നാട്ടിൽ സിപിഐഎം ഡിഎംകെ മുന്നണിയിൽ ചേർന്നത്. ഡിഎംകെയിൽ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തിൽ ഖേദിക്കുന്നു. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചക്ക് ശ്രമിച്ചിരുന്നു” കമൽ ഹാസൻ വ്യക്തമാക്കി.

 

 

Top