എല്‍ഡിഎഫിന് തുടര്‍ഭരണം, ചരിത്രം തിരുത്തുമെന്ന് യെച്ചൂരി

കാസര്‍കോട്: കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാവിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും തുടര്‍ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു. തൃക്കരിപ്പൂര്‍ സ്ഥാനാര്‍ത്ഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021 ല്‍ തുടര്‍ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തി കുറിക്കും. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. മോദി ഇന്ത്യയെ വില്‍ക്കുകയാണ്. അത് അനുവദിക്കാനാവില്ല. ആര് ജയിച്ചാലും ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് ബിജെപി നിലപാട്. സംസ്‌ക്കാരത്തെ നശിപ്പിക്കുകയും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുകയുമാണ് ബിജെപി ചെയ്യുന്നത് എന്ന് യെച്ചൂരി പറഞ്ഞു.

 

Top