നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്ന് യെച്ചൂരി

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ വിമര്‍ശിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്ന് യെച്ചൂരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗിയുമാണ് വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

യു പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായത് ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണം കൊണ്ടാണ്. എല്ലാ ജനാധിത്യപത്യ മതേതര പാര്‍ട്ടികളും ഒന്നിക്കേണ്ട സമയമാണ് ഇതെന്ന് സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും ഒന്നിക്കണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണ് ആര്‍എസ്എസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്.

സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ സിപിഐഎം നേതൃപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ ഉണ്ടായ ബിജെപിയുടെ ആക്രമണത്തില്‍ പിബി അപലപിക്കുകയും ചെയ്തു.

Top