സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണം ; യെച്ചൂരി ഇന്ന് ത്രിപുരയില്‍

ന്യൂഡല്‍ഹി : സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും. സംഘര്‍ഷ പ്രദേശങ്ങളാകും യെച്ചൂരി സന്ദര്‍ശിക്കുക.

തിരഞ്ഞെടുപ്പുഫലം വന്നശേഷം വ്യാപക ആക്രമണമാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. മൂന്നുപേര്‍ ഇതിനകം കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. 135 പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. 200ല്‍പരം പാര്‍ടി ഓഫീസുകള്‍ കൈയേറി. വര്‍ഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു.

ദക്ഷിണ ത്രിപുരയിലെ ബലോനിയ പട്ടണത്തിലെ ലെനിന്‍ പ്രതിമ ബിജെപിക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തു. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകളും തകര്‍ക്കപ്പെട്ടു. പലയിടങ്ങളിലും പള്ളികള്‍ ആക്രമിക്കപ്പെട്ടു.

Top