കർഷക പ്രക്ഷോഭം, മോദി സർക്കാരിനെ വിമർശിച്ച് യെച്ചൂരി

ഡൽഹി : ‌റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥിതി ഇത്രയും മോശമാകാൻ കാരണം മോദി സർക്കാരാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസത്തിലധികമായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു.

നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക്​ വരാൻ അവരെ അനുവദിച്ചില്ല. കാർഷിക നിയമം പിൻവലിക്കൽ മാത്രമാണ് പ്രശ്നപരിഹാരമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങൾക്ക്​ വേണ്ടി വാദിക്കുന്നവരെ ബി.ജെ.പി ട്രോളുകൾ ഇറക്കി പരിഹസിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top