പൊലീസ് നിയമ ഭേദഗതി പു:നപരിശോധിക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: വിവാദമായ പൊലീസ് നിയമ ഭേദഗതി പുന:പരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമ ഭേദഗതിയുമായി ഉയര്‍ന്നുവന്ന എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിരുന്നത്. ഇതോടെ സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതിയെ സമീപിക്കാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു.

Top