കിറ്റക്‌സ് കമ്പനിയുടെ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് യെച്ചൂരി

yechuri

ന്യൂഡല്‍ഹി: കേരളത്തില്‍ കിറ്റെക്‌സ് കമ്പനിയുമായുള്ള തര്‍ക്കങ്ങളും അവരുടെ പരാതികളും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും യെച്ചൂരി പറഞ്ഞു.

പോളിറ്റ് ബ്യൂറോ യോഗം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാഥമിക അവലോകനം മാത്രമാണ് നടത്തിയത്. വിശദമായ ചര്‍ച്ചകളിലേക്ക് ഇനിയും കടക്കാനാരിക്കുന്നതേയുള്ളൂ. റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന മുന്‍ നിലപാടില്‍ സിപിഎം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം.

നിലവില്‍ പുറത്തുവന്ന തെളിവുകള്‍ മുന്‍ ആരോപണങ്ങളെ ശരി വയ്ക്കുന്നതാണ്. ഓഡിനന്‍സ് ഫാക്ടറികളില്‍ സമരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും ഇന്ധന വില വര്‍ധനവില്‍ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ തുടരുമെന്നും യെച്ചൂരി അറിയിച്ചു.

 

Top