yechoory statement about next ldf cheif minister

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി.

എല്‍ ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഫലം വന്ന ശേഷം കൂട്ടായി തീരുമാനിക്കുമെന്നും സി പി ഐ എം ജനറല്‍ സെക്രെടറി സീതാറാം യെച്ചൂരി പറഞ്ഞു.

ചര്‍ച്ചകള്‍ക്കായി യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ വെള്ളിയാഴ്ച കേരളത്തില്‍ എത്തും.

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരുന്നു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന് മുന്‍തൂക്കമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പുറത്തു വിട്ട ഫലങ്ങളില്‍ പ്രവചിക്കുന്നു.

ഇടതു പക്ഷം 43 ശതമാനം വോട്ടുകള്‍ നേടും, യുഡിഎഫിന് 35 ശതമാനം വോട്ടുകള്‍ നേടും, കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടുകള്‍ കിട്ടിയ ബിജെപിക്ക് 9 ശതമാനം വോട്ട് കിട്ടുമെന്നും പറയുന്നു.

49 ശതമാനം ആളുകളും ഭരണമാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന് സര്‍വ്വേ പറയുന്നു. ഏകദേശം 57 ശതമാനം മുസ്ലീം സമുദായ അംഗംങ്ങളും യുഡിഎഫിനൊപ്പമാണ്.

എന്നാല്‍ 30 ശതമാനം ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടി. കേരളത്തില്‍ ഭരണവിരുദ്ധ വികാരമെന്ന് ആകിസിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു.

Top