yechoory statement about kerala assumbly election result

ന്യൂഡല്‍ഹി: അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ വിധിയെഴുത്താണ് കേരളത്തിലേതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷം മുന്നോട്ടുവച്ച പുരോഗമന നിലപാടുകള്‍ക്ക് അനുകൂലമായ വിധിയെഴുത്തുകൂടിയാണിത്. ഇത് അംഗീകരിച്ചും ഉള്‍ക്കൊണ്ടും മുന്നോട്ടുനീങ്ങും.

ബിജെപിയും കോണ്‍ഗ്രസും പലയിടത്തും പരസ്പരം സഹായിച്ചു. നേമത്ത് ബിജെപി വിജയം യുഡിഎഫ് സഹായത്തിലാണ്. യുഡിഎഫിന്റെ വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എണ്ണായിരത്തോളം കുറഞ്ഞു. ഏതാണ്ട് അത്രയ്ക്ക് വോട്ടിനാണ് ബിജെപിയുടെ വിജയം.

കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ വേഗം തീരുമാനത്തിലെത്തുമെന്ന് യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നേരിട്ടു. തൃണമൂലിന്റെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തെ നിവര്‍ന്നുനിന്നുതന്നെ പാര്‍ട്ടി കേഡര്‍മാര്‍ നേരിട്ടു.
ആ സ്ഥിതി തുടരും. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തൃണമൂല്‍ ആക്രമണങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കയാണെന്ന് യെച്ചൂരി പറഞ്ഞു.

Top