വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷുമായി കൈകോര്‍ത്ത് മിത്രന്‍ ജവഹര്‍, സിനിമയ്ക്ക് പേരിട്ടു

തന്റെ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാക്കുന്ന നടനാണ് ധനുഷ്. മിത്രന്‍ ജവഹര്‍ ചെയ്യുന്ന ധനുഷ് സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നതും അതുകൊണ്ടുതന്നെ. യാരടി മോഹിനിയ്ക്ക് ശേഷം ധനുഷും മിത്രന്‍ ജവഹറും കൈകോര്‍ക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ധനുഷിനെ തന്നെ നായകനാക്കി സംവിധാനം ചെയ്ത യാരടി മോഹനി ആണ് മിത്രന്‍ ജവഹറിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധനുഷും മിത്രന്‍ ജവഹറും വീണ്ടും കൈകോര്‍ക്കുന്നത്.സണ്‍ പിക്‌ചേഴ്‌സ് ആണ് ധനുഷ് ചിത്രം നിര്‍മിക്കുന്നത്. തിരുചിത്രമ്പലം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. നിത്യ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. പ്രകാശ് രാജും ധനുഷ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്.

Top